Connect with us

Malappuram

ആത്മീയാനുഭൂതി പകര്‍ന്ന് സഅദിയ്യ പ്രാര്‍ഥനാ സമ്മേളനത്തിന് പരിസമാപ്തി

ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന പുണ്യരാവിനെ ധന്യമാക്കാന്‍ പാതിരാ വരെ നീണ്ടുനിന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ സാദാത്തുക്കളും പണ്ഡിതന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഒത്തുകൂടിയത്.

Published

|

Last Updated

ദേളി | വിശുദ്ധ റമസാന്‍ 25-ാം രാവില്‍ ദേളി സഅദിയ്യയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന പുണ്യരാവിനെ ധന്യമാക്കാന്‍ പാതിരാ വരെ നീണ്ടുനിന്ന പ്രാര്‍ഥനാ സമ്മേളനത്തില്‍ സാദാത്തുക്കളും പണ്ഡിതന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഒത്തുകൂടിയത്. പരിപാടിക്ക് തുടക്കം കുറിച്ച് നടന്ന നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹിബത്തുല്ല അല്‍ബുഖാരിയും പ്രാരംഭ പ്രാര്‍ഥനക്ക് സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും നേതൃത്വം നല്‍കി. മഹ്ളറത്തുല്‍ ബദ്‌രിയ്യക്ക് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയും തൗബ മജ്ലിസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങളും നേതൃത്വം നല്‍കി. അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഉത്ബോധനം നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യു പി എസ് തങ്ങള്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് സ്വാലിഹ് സഅദി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സിദ്ദീഖ് സഖാഫി ആവളം, അഹ്‌മദ് മൗലവി കുണിയ, അബ്ദുല്‍കരീം സഅദി ഏണിയാടി, ജാഫര്‍ സഖാഫി തൃക്കരിപ്പൂര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

 

Latest