meelad campaign
സഅദിയ്യ മീലാദ് ക്യാമ്പയിന് ചൊവ്വാഴ്ച കൊടിയേറും
സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും.
കാസർകോട് | തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് ക്യാമ്പയിന്‍ പരിപാടികള്‍ക്ക് 27ന് തുടക്കമാകും. വൈകിട്ട് നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പതാക ഉയര്‍ത്തും. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പ്രാര്‍ഥന നടത്തും.
കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മാഹിന്‍ ഹാജി കല്ലട്ര, മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ല സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, മുഹമ്മദ് അശ്ഫാക്ക് മിസ്ബാഹി, എം എ അബ്ദുല്‍ വഹാബ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, അശ്റഫ് സഅദി ആരിക്കാടി, അബ്ദുർറഹ്‌മാന്‍ സഖാഫി പൂത്തപ്പലം, ബി എം അഹ്‌മദ് മുസ്ലിയാര്‍ മേല്‍പറമ്പ്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍ സംബന്ധിക്കും.
പരിപാടിയുടെ ഭാഗമായി മൗലിദ് ജല്‍സ, കലാ സാഹിത്യ മത്സരം, റസൂലിന്റെ വിരുന്ന്, ഗ്രാൻഡ് മൗലിദ്, ഫ്ലവര്‍ ഷോ, സാന്ത്വനം, മീലാദ് റാലി, ഹുബ്ബുർറസൂല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവ നടക്കും.