Kasargod
സഅദിയ്യ മീലാദ് കാമ്പയിന് ബുധനാഴ്ച തുടക്കമാകും
നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും.
ദേളി | ‘തിരുനബി (സ) യുടെ സ്‌നേഹലോകം’ എന്ന പ്രമേയത്തില്‍ ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന് സെപ്തം: നാലിന് (ബുധന്‍) തുടക്കമാവും. രാവിലെ 8.30ന് നടക്കുന്ന നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും.
ഒമ്പതിന് സ്വാഗതസംഘം ചെയര്‍മാന്‍ അഹമദ് അലി ബെണ്ടിച്ചാല്‍ പതാക ഉയര്‍ത്തും. വൈകിട്ട് ഏഴിന് നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടന സംഗമം ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ ആധ്യക്ഷതയില്‍ പ്രസിഡന്റ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ഥന നിര്‍വഹിക്കും.
കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി പ്രഭാഷണം നടത്തും. കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, ഗ്രാന്റ് മൗലിദ്, ഉത്‌ബോധനം, കലാ സാഹിത്യ മത്സരം, റസൂലിന്റെ വിരുന്ന്, മീലാദ് റാലി, ഹുബ്ബൂറസൂല്‍ പ്രഭാഷണം, സാന്ത്വന സേവനവാരം തുടങ്ങിയവ നടക്കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗം ചെയര്‍മാന്‍ അഹമ്മദ് അലി ബാണ്ടിച്ചാലിന്റെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി.
സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണികോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശരീഫ് സഅദി മാവിലാടം, ഡോ. സലാഹുദീന്‍ അയ്യൂബി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹമീദ് മാസ്റ്റര്‍, ഹാശിം അഹ്‌സനി, സൈഫുദ്ധീന്‍ സഅദി, ഹാഫിസ് അഹ്മദ് സഅദി, ശറഫുദ്ധീന്‍ സഅദി, സിദ്ധീഖ് സഅദി, അഷ്‌കര്‍ സഅദി, ഹാഫിസ് യൂസുഫ് സഅദി അയ്യങ്കേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉസ്മാന്‍ റസാ സഅദി സ്വാഗതവും താജുദ്ധീന്‍ ഉദുമ നന്ദിയും പറഞ്ഞു.