Malappuram
ആത്മീയ മജ്‌ലിസുകളുടെ വിശുദ്ധി പരിരക്ഷിക്കപ്പെടണം: കൂറ്റമ്പാറ ദാരിമി
മജ്‌ലിസുകളില്‍ മുന്‍ഗാമികള്‍ ചെയ്ത ചിട്ടകളും മര്യാദകളും അതേപടി നിലനിര്‍ത്താന്‍ വിശ്വാസികളും ജാഗ്രത പാലിക്കല്‍ അനിവാര്യമാണ്.
കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി സംസാരിക്കുന്നു
മലപ്പുറം | മഹ്‌ളറത്തുല്‍ ബദരിയ, മൗലിദ് സദസ്സുകള്‍, മറ്റ് പ്രാര്‍ത്ഥന ചടങ്ങകള്‍ എന്നിവയുടെ ആത്മീയ വിശുദ്ധി പരിരക്ഷിക്കപ്പെടണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല അധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി പറഞ്ഞു. വാദി സലാമില്‍ നടന്ന സോണ്‍ ഭാരവാഹികളുടെ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മജ്‌ലിസുകളില്‍ മുന്‍ഗാമികള്‍ ചെയ്ത ചിട്ടകളും മര്യാദകളും അതേപടി നിലനിര്‍ത്താന്‍ വിശ്വാസികളും ജാഗ്രത പാലിക്കല്‍ അനിവാര്യമാണ്. അടുത്ത മാസം നടക്കുന്ന മീലാദ് കാമ്പയിനും തുടര്‍ന്ന് ഒക്ടോബറില്‍ നടക്കുന്ന മഹ്‌ളറത്തുല്‍ ബദരിയ വാര്‍ഷികവും വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സയ്യിദ് കെ കെ എസ് തങ്ങള്‍ ഫൈസി പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു. ഉരകം അബ്ദുറഹിമാന്‍ സഖാഫി, യൂസ്ഫ് ബാഖവി മാറഞ്ചേരി, കെ ടി താഹിര്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, പി കെ ബഷീര്‍ ഹാജി പടിക്കല്‍ പ്രസംഗിച്ചു.
സംഘടന ശാക്തീകരണ ഭാഗമായി സയ്യിദ് സ്വലാഹുദ്ധിന്‍ ബുഖാരി തയ്യാറാക്കിയ ദഅവ വകുപ്പ് ന്റെ പദ്ധതി കരട് രേഖക്ക് ജില്ല ക്യാബിനറ്റ് അംഗീകാരം നല്‍കി. പി എസ് കെ ദാരിമി എടയൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെ പി ജമാല്‍ കരുളായി, എ പി ബശീര്‍ ചെല്ലക്കൊടി, അലിയാര്‍ കക്കാട് പങ്കെടുത്തു.