Connect with us

Kerala

സംഘപരിവാര്‍ രാജ്യത്തെ വിഭജിക്കാന്‍ അവരുടെ തത്വശാസ്ത്രത്തെ മുന്നില്‍ നിര്‍ത്തി ശ്രമം നടത്തുന്നു: കാനം

മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തി ജനകീയ  അഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെന്നും കാനം

Published

|

Last Updated

പത്തനംതിട്ട | കേവലം സാമ്പത്തികമോ രാഷ്ട്രീയമോ ആയ നിലപാടുകള്‍ കൊണ്ടുമാത്രമല്ല, ആര്‍ എസ് എസ് അടക്കമുള്ള സംഘ്പരിവാര്‍ സംഘടനകള്‍ രാജ്യത്തെ വിഭജിക്കാന്‍ അവരുടേതായ രീതിയില്‍ അവരുടെ തത്വശാസ്ത്രത്തെ മുന്നില്‍ നിര്‍ത്തികൊണ്ട് ശ്രമം നടത്തുന്നതായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എ ഐ വൈ എഫ് സംസ്ഥാന ക്യാമ്പ് പത്തനംതിട്ട നിലയ്ക്കലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രത്യേകകളെ ഇല്ലാതാക്കാനും രാജ്യത്തെ ജനങ്ങളെ വിഭജിക്കാനും ആര്‍ എസ് എസ് ശ്രമിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതിലൂടെ ജനകീയ  അഭിപ്രായം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. ഇതിനായി  വന്‍ നെറ്റ് വര്‍ക്കാണ് ബി ജെ പി രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ രാജന്‍, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, എ ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി ആര്‍ ജയന്‍, ജില്ലാ സെക്രട്ടറി എസ് അഖില്‍, ജില്ലാ പ്രസിഡന്റ് സുഹാസ് എം ഹനീഫ് എന്നിവര്‍ സംസാരിച്ചു.

എ ഐ വൈ എഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ സംഘടനാ റിപോര്‍ട്ടും  സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 225 പ്രതിനിധികള്‍ ക്യമ്പില്‍ പങ്കെടുക്കുന്നു.  ക്യാമ്പ് നാളെ സമാപിക്കും.

Latest