Connect with us

Ongoing News

സാത്വിക്-ചിരാഗ് സഖ്യവും ചാമ്പ്യന്മാര്‍; ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഹാട്രിക് സ്വര്‍ണം

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍അജന്ത ശരത് കമാല്‍ ഇന്ത്യക്കായി സ്വര്‍ണം കൊയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസിന്‍ ഇന്ത്യ നേടുന്ന 22ാമത്തെ സ്വര്‍ണമാണിത്.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ബാഡ്മിന്റണില്‍ ഇന്ത്യക്ക് ഹാട്രിക് സ്വര്‍ണം. പുരുഷ വിഭാഗം ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യം ചാമ്പ്യന്മാരായതോടെയാണിത്. നേരത്തെ, യഥാക്രമം പുരുഷ, വനിതാ സിംഗിള്‍സുകളില്‍ ലക്ഷ്യ സെന്നും പി വി സിന്ധുവും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

അതിനിടെ, ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് കമാല്‍ ഇന്ത്യക്കായി സ്വര്‍ണം കൊയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസിന്‍ ഇന്ത്യ നേടുന്ന 22ാമത്തെ സ്വര്‍ണമാണിത്.

Latest