Connect with us

Kerala

സത്യഗ്രഹമിരിക്കുന്ന എം എല്‍ എ ഹാജര്‍ രേഖപ്പെടുത്തി; നിയമസഭയില്‍ പുതിയ വിവാദം

അബദ്ധം സംഭവിച്ചതാണെന്ന് നജീബ് കാന്തപുരം സ്പീക്കറെ അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ബജറ്റിനെതിരെ നിയമസഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ എം എല്‍ എമാരില്‍ ഒരാള്‍ ഇന്നലെ സഭയില്‍ ഹാജര്‍ രേഖപ്പെടുത്തി. സഭയില്‍ പ്രവേശിക്കാതെയും നടപടികളില്‍ പങ്കെടുക്കാതെയുമാണ് എം എല്‍ എമാര്‍ സത്യഗ്രഹം നടത്തുന്നത്. മുസ്ലിം ലീഗ് അംഗം നജീബ് കാന്തപുരമാണ് ഹാജര്‍ രേഖപ്പെടുത്തിയത്.

ഇന്നലെ സഭയിലേക്ക് കടന്ന് ഇ സിഗ്നേച്ചര്‍ രേഖപ്പെടുത്തുകയായിരുന്നു. ഇക്കാര്യം ശ്രദ്ധിച്ച നിയസമഭാ സെക്രട്ടറിയേറ്റ് വിഷയം സ്പീക്കര്‍ എ എന്‍ ശംസീറിനെ അറിയിച്ചു. സ്പീക്കര്‍ പ്രതിപക്ഷത്തെയും വിഷയം ധരിപ്പിച്ചു.

അബദ്ധം സംഭവിച്ചതാണെന്ന് നജീബ് കാന്തപുരം സ്പീക്കറെ അറിയിച്ചു. ഒപ്പ് നീക്കം ചെയ്യാന്‍ കത്തും നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും സഭയില്‍ ഹാജരാകുകയെന്ന ആഗ്രഹം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. നജീബിന് പുറമെ ശാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സി ആര്‍ മഹേഷ് എന്നിവരാണ് സത്യഗ്രഹം ചെയ്യുന്നത്. പ്രതിപക്ഷ എം എല്‍ എമാരുടെ സത്യഗ്രഹം ഇന്ന് മൂന്നാം ദിവസമാണ്.

Latest