Saudi Arabia
2025 ലെ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന് സഊദി മന്ത്രി സഭ അംഗീകാരം നൽകി
1.184 ശതകോടി റിയാല്‍ വരവും , 1.284 ശതകോടി ചെലവും, 101 ശതകോടി കമ്മിയുമാണ് പുതിയ ബജറ്റ് പ്രഖ്യാപനത്തിലുള്ളത്.
സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സുസ്ഥിര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഗവണ്‍മെന്റിന്റെ തന്ത്രപരമായ വിപുലീകരണ ചെലവ് നയങ്ങളാല്‍ നയിക്കപ്പെടുന്ന 2026-ല്‍ 130 ബില്യണും 2027-ല്‍ 140 ബില്യണും കമ്മിയും ഇടത്തരം കാലയളവില്‍ സമാന നിലവാരത്തില്‍ തുടരും.
2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവശ്യ സേവനങ്ങള്‍ നിലനിര്‍ത്തുന്നതിന് പ്രഥമ മുന്‍ഗണന നല്‍കുന്നതാണ്. അതേസമയം പ്രധാന പ്രോജക്റ്റുകള്‍ക്കും മേഖലകള്‍ക്കുമുള്ള ചെലവ് ത്വരിതപ്പെടുത്തുകയും സര്‍ക്കാര്‍ കരുതല്‍ ധനം കൈകാര്യം ചെയ്യുന്നതിലൂടെയും സുസ്ഥിരമായ പൊതു കടം നിലനിറുത്തുന്നതിലൂടെയും സാമ്പത്തിക സ്ഥിരത കാത്തുസൂക്ഷിക്കുന്നതിലും ദീര്‍ഘകാല സുസ്ഥിരത കൈവരിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അപ്രതീക്ഷിത സാമ്പത്തിക ആഘാതങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ പ്രതിരോധം ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണെന്നും ‘സാമ്പത്തിക അടിത്തറ വിപുലീകരിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനാവശ്യകമായ പ്രവര്‍ത്തനങ്ങളാണ് ലഷ്യമിടുന്നതെന്നും സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിലും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും സഊദി അറേബ്യയുടെ വെല്‍ത്ത് ഫണ്ടുകള്‍-പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, നാഷണല്‍ ഡെവലപ്മെന്റ് ഫണ്ട് എന്നിവയുടെ നിര്‍ണായക പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും ദീര്‍ഘകാല നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനും ഈ ഫണ്ടുകള്‍ അത്യന്താപേക്ഷിതമാണെന്നും വൈവിധ്യവല്‍ക്കരണത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കി വിഷന്‍ 2030 ന് കീഴില്‍ തന്ത്രപരമായ പരിഷ്‌കാരങ്ങളിലൂടെയും ശക്തമായ നിക്ഷേപ സംരംഭങ്ങളിലൂടെയും സഊദി അറേബ്യയുടെ സമ്പദ്വ്യവസ്ഥ മുന്നേറുകയാണ് ലക്ഷ്യമെന്നും പ്രതിവാര ക്യാബിനറ്റ് സെഷനുശേഷം നടത്തിയ പ്രസ്താവനയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.