Connect with us

Ramzan

വെള്ളിയാഴ്ച റമസാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സഊദി സുപ്രീം കോടതി

Published

|

Last Updated

റിയാദ്/മക്ക | ഉമ്മുല്‍-ഖുറ കലണ്ടര്‍ അനുസരിച്ച് ശഅ്ബാന്‍ മാസം 29 (ഏപ്രില്‍ ഒന്ന്) വെള്ളിയാഴ്ച വൈകുന്നേരം റമസാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സഊദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. കോടതി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണം.

വെള്ളിയാഴ്ച ശഅ്ബാന്‍ 29ന് സൂര്യാസ്തമയ ശേഷം പുതുചന്ദ്രപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ രണ്ടിന് സഊദിയില്‍ റമസാന്‍ വ്രതം ആരംഭിക്കും.