National
ദേശീയപതാക കൊണ്ട് പഴങ്ങളിലെ പൊടി തട്ടുന്ന ദൃശ്യം; യുവാവിനെതിരെ പൊലീസ് അന്വേഷണം
റോഡരികിലെ കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന തണ്ണിമത്തനുകളിലെ പൊടി യുവാവ് ദേശീയപതാക ഉപയോഗിച്ച് തട്ടുന്നതാണ് വീഡിയോയിലുള്ളത്.

ലക്‌നോ| ദേശീയപതാക ഉപയോഗിച്ച് പഴങ്ങളിലെ പൊടി തട്ടുന്ന യുവാവിന്റെ ദൃശ്യങ്ങളില്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റോഡരികിലെ കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന തണ്ണിമത്തനുകളിലെ പൊടി യുവാവ് ദേശീയപതാക ഉപയോഗിച്ച് തട്ടുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ സമാന സംഭവങ്ങള്‍ ഉണ്ടാകുകയും പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ദേശീയപതാക ഉപയോഗിച്ച് ഇരുചക്രവാഹനം വൃത്തിയാക്കിയ 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയപതാകയെ അപമാനിച്ചെന്ന കുറ്റമായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയത്.