Connect with us

vande bharath express

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും അന്തിമ തീരുമാനമായി

ഷൊര്‍ണൂരിലും നിര്‍ത്തും ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പില്ല

Published

|

Last Updated

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും വ്യക്തമായി. തിരുവനന്തപുരത്ത് നിന്ന് 5.20 ന് പുറപ്പെടുന്ന ട്രെയിന്‍ ഷൊര്‍ണൂരിലും നിര്‍ത്തും. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പില്ല. ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും പങ്കെടുക്കും.

സമയക്രമം: തിരുവനന്തപുരം – 5.20, കൊല്ലം – 6.07, കോട്ടയം – 7.20, എറണാകുളം – 8.17, തൃശ്ശൂര്‍ – 9.22, ഷൊര്‍ണൂര്‍ – 10.02, കോഴിക്കോട് – 11.03, കണ്ണൂര്‍ 12.02, കാസര്‍കോട് – 1.30, എട്ട് മണിക്കൂര്‍ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്‌സ്പ്രസ് കാസര്‍കോട് എത്തുക.

തിരിച്ച് കാസര്‍കോട് നിന്ന് ഉച്ചക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.30 നു തിരുവനന്തപുരത്ത് എത്തിച്ചേരും.
മടക്കയാത്ര സമയക്രമം: കാസര്‍കോട് – 2.30, കണ്ണൂര്‍ – 3.28, കോഴിക്കോട് – 4.28, ഷൊര്‍ണ്ണൂര്‍ – 5.28, തൃശ്ശൂര്‍ – 6.03, എറണാകുളം – 7.05, കോട്ടയം – 8, കൊല്ലം – 9.18, തിരുവനന്തപുരം – 10.35.
നേമം, കൊച്ചുവേളി ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇതോടൊപ്പം നടക്കും. വന്ദേഭാരതിന്റെ വേഗത തിരുവനന്തപുരം – ഷൊര്‍ണൂര്‍ വരെ വര്‍ധിപ്പിക്കുന്നതിനുള്ള പണികളുടെ ഉദ്ഘാടനവും അന്ന് നടക്കും.

Latest