BJP
നടന്‍ കൃഷ്ണകുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് എടുത്തു
ദിശ പ്രസിഡന്റും സമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം | നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് എടുത്തു. മാസങ്ങള്‍ക്ക് മുമ്പ് കൃഷ്ണകുമാറിന്റെ ഭാര്യ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന തരത്തിലുള്ള നടന്റെ വിവാധ പരാമര്‍ശം ഉണ്ടായിരുന്നു.
വീഡിയോ വൈറല്‍ ആയതോടെ കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് നടനെതിരെ ദിശ പ്രസിഡന്റും സമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ പരാതി നല്‍കിയതും പട്ടിക ജാതി- പട്ടിക വര്‍ഗ കമീഷന്‍ കേസെടുക്കുകയും ചെയ്തത്.സമൂഹിക പ്രവര്‍ത്തക ധന്യ രാമനും തിരുവനന്തപുരം സിറ്റ് പോലീസ് കമ്മീഷണര്‍ക്ക് നടനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
പണ്ട് തന്റെ വീട്ടില്‍ പണിക്കു വരുന്ന ആളുകള്‍ക്ക് പറമ്പില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നെന്നും പ്ലാവില ഉപയോഗിച്ച് അവര്‍ ആ കഞ്ഞി കുടിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതി വരും എന്നുമായിരുന്നു കൃഷ്ണകുമാര്‍ വ്‌ലോഗില്‍ പറഞ്ഞിരുന്നത് .
സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചാ വിഷയമായി വലിയരീതിയില്‍ പ്രചരിക്കുകയാണ് വീഡിയോ.



