61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളാകുന്ന ജില്ലക്കുള്ള സ്വര്‍ണ്ണകപ്പ് ഇന്ന് കോഴിക്കോട് എത്തും. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ വരവേല്‍പ്പുനല്‍കും.
കലോത്സവത്തില്‍ പങ്കെടുക്കുന്ന ജില്ലാ ടീമുകളില്‍ ആദ്യം സംഘം ഉച്ചയോടെ കോഴിക്കോട്ടെത്തും. പത്തു മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങും. റോഡ് ഷോ, വിളംബര ജാഥ എന്നിവയും ഇന്ന് നടക്കും.
സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കുട്ടികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയ നീക്കം തടയാന്‍ കോഴിക്കോട് സിറ്റി പൊലീസ് സജ്ജീകരണം ശക്തമാക്കി. പൂര്‍ണ്ണസമയ നിരീക്ഷണം ഉള്‍പ്പെടെ നഗരത്തെ സുരക്ഷിത ഇടമാക്കി മാറ്റാനുള്ള നടപടികള്‍ക്ക് തുടക്കമായി. രണ്ടായിരം പോലീസുകാരെയാണ് പ്രത്യേകമായി നിയോഗിക്കുന്നത്.
വീഡിയോ കാണാം
---- facebook comment plugin here -----