Kerala
അഞ്ച് മിനുട്ട് വൈകി എത്തിയ വിദ്യാര്‍ഥികളെ പുറത്താക്കി ഗെയ്റ്റ് അടച്ച് സ്‌കൂള്‍ അധികൃതര്‍; 25 ഓളം പേര്‍ റോഡില്‍
സ്ഥിരം വൈകി എത്തുന്നവരെയാണ് പുറത്ത് നിര്‍ത്തിയതെന്ന് പ്രിന്‍സിപ്പല്‍
ആലപ്പുഴ | വൈകിയെത്തിയതിന് നിരവധി വിദ്യാര്‍ഥികളെ പുറത്താക്കി ഗെയ്റ്റ് പൂട്ടി സ്‌കൂള്‍ അധികൃതര്‍. എടത്വ സെന്റ് അലോഷ്യസ് സ്‌കൂളിലാണ് സംഭവം. 25 ഓളം വിദ്യാര്‍ഥികളെയാണ് സ്‌കൂളിലേക്ക് കയറ്റാതെ ഗേറ്റ് പൂട്ടിയത്. സ്ഥിരം വൈകി എത്തുന്നവരെയാണ് പുറത്ത് നിര്‍ത്തിയതെന്ന് പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി വര്‍ഗീസ് പ്രതികരിച്ചു.
രാവിലെ ഒമ്പത് മണിക്ക് ആണ് സ്‌കൂളില്‍ ബെല്‍ അടിക്കുന്നത്. 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ട്. ക്ലാസില്‍ കയറാതെ കറങ്ങി നടക്കുന്നവരാണ് ഈ കുട്ടികള്‍. അതുകൊണ്ടാണ് സ്‌കൂളില്‍ നിന്നും പുറത്താക്കി ഗേറ്റ് അടച്ചതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. അതേ സമയം വിവിധ കാരണങ്ങളാലാണ് തങ്ങള്‍ വൈകി എത്തിയതെന്നും പലരും അഞ്ച് മിനുട്ട് മാത്രമെ വൈകിയിട്ടുള്ളുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.