Connect with us

Kannur

വിദ്യാര്‍ഥികളെ വെള്ളക്കെട്ടുള്ള റോഡില്‍ ഇറക്കിവിട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍; പ്രതിഷേധം ശക്തം

കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്‌കൂളിലെ ഇരുപതോളം വിദ്യാര്‍ഥികളെയാണ് വഴിയില്‍ ഇറക്കിവിട്ടത്. റോഡില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

Published

|

Last Updated

കണ്ണൂര്‍ | വിദ്യാര്‍ഥികളെ വെള്ളക്കെട്ടുള്ള റോഡില്‍ ഇറക്കിവിട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍. കണ്ണൂര്‍ ചമ്പാട് ചോതാവൂര്‍ സ്‌കൂളിലെ ഇരുപതോളം വിദ്യാര്‍ഥികളെയാണ് വഴിയില്‍ ഇറക്കിവിട്ടത്. റോഡില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

വീട്ടിലെത്താനാകാതെ കുടുങ്ങിയ നിലയില്‍ കുട്ടികള്‍ നില്‍ക്കുന്നതു കൊണ്ട് നാട്ടുകാര്‍ വിവരം അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളോട് പോകരുതെന്ന് ആവശ്യപ്പെട്ട നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. സ്‌കൂള്‍ ബസ് ഡ്രൈവറുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്ന് ഇതോടെ ബോധ്യപ്പെട്ടു. തുടര്‍ന്ന് ഡ്രൈവറെ തിരിച്ചുവിളിച്ച് കുട്ടികളെ വീണ്ടും ബസ്സില്‍ കയറ്റി അയക്കുകയായിരുന്നു.

റോഡില്‍ വെള്ളക്കെട്ടുള്ളതിനാല്‍ വളഞ്ഞ വഴിയിലൂടെ പോകണമെന്നതു കൊണ്ടാണ് കുട്ടികളെ വഴിയില്‍ ഇറക്കി വിട്ടതെന്നാണ് ഡ്രൈവര്‍ പറയുന്നത്. പ്രതികൂല കാലാവസ്ഥയില്‍, അപകടകരമായ തോതില്‍ വെള്ളം കയറിയ റോഡില്‍ വിദ്യാര്‍ഥികളെ ഇറക്കിവിട്ടതില്‍ പ്രതിഷേധം വ്യാപകമാണ്. നാട്ടുകാര്‍ സ്‌കൂള്‍ അധികൃതരെ വിളിച്ച് പ്രതിഷേധമറിയിച്ചു.

Latest