Connect with us

National

ഡല്‍ഹിയില്‍ സ്‌കൂള്‍ തുറന്നത് കൂടിയാലോചനക്ക് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി

ഏതെങ്കിലും സ്‌കൂളില്‍ കൊവിഡ് വ്യാപനം ഉണ്ടായാല്‍ സ്‌കൂള്‍ അടയ്ക്കാന്‍ വെറും 30 മിനിറ്റ് മാത്രം മതിയെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ.

Published

|

Last Updated

ന്യൂഡല്‍ഹി| വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തിയ ശേഷമാണ് ഡല്‍ഹിയില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. ഏതെങ്കിലും സ്‌കൂളില്‍ കൊവിഡ് വ്യാപനം ഉണ്ടായാല്‍ സ്‌കൂള്‍ അടയ്ക്കാന്‍ വെറും 30 മിനിറ്റ് മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്.