Connect with us

National

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കും; വിദ്യാര്‍ത്ഥിനിക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

എപ്പോഴാണ് സ്‌കൂള്‍ തുറക്കുന്നതെന്നും സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നതെന്നും ചോദിച്ച് പ്രജ്‌ന എന്ന പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Published

|

Last Updated

ചെന്നൈ| നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാര്‍ത്ഥിനിക്ക് ഉറപ്പു നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഹൊസൂരിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മുഖ്യമന്ത്രിയുടെ കോള്‍ എത്തിയത്. നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും, സ്‌കൂളില്‍ പോകാം. മുഖ്യമന്ത്രി വിദ്യാര്‍ത്ഥിനിക്ക് ഉറപ്പു നല്‍കി.

എപ്പോഴാണ് സ്‌കൂള്‍ തുറക്കുന്നതെന്നും സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നതെന്നും ചോദിച്ച് പ്രജ്‌ന എന്ന പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അദ്ദേഹം കുട്ടിയെ നേരിട്ട് വിളിച്ചത്. ഹൊസൂരിലെ ടൈറ്റന്‍ ടൗണ്‍ഷിപ്പിലാണ് പ്രജ്‌ന താമസിക്കുന്നത്. കത്തില്‍ തന്റെ ഫോണ്‍ നമ്പറും പ്രജ്‌ന ഉള്‍പ്പെടുത്തിയിരുന്നു.

ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച് അധ്യാപകര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം. നന്നായി പഠിക്കണമെന്നും സ്റ്റാലിന്‍ കുട്ടിക്ക് ഉപദേശം നല്‍കി.

---- facebook comment plugin here -----

Latest