Connect with us

Kerala

വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌കൂട്ടറിന് തീപ്പിടിച്ചു

വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ പെട്ടെന്ന് തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തി വാഹനം ദൂരേക്ക് മാറ്റി. ഇത് തീ പടരാതിരിക്കാന്‍ സഹായിച്ചു.

Published

|

Last Updated

പത്തനംതിട്ട | നൂറനാട് പത്താംകുറ്റിയില്‍ ഇരുചക്ര വാഹനത്തിന് തീപിടിച്ചു. സ്പീഡ് ടൂവീലര്‍ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന സ്‌കൂട്ടറിനാണ് തീപിടിച്ചത്.

വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ പെട്ടെന്ന് തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തി വാഹനം ദൂരേക്ക് മാറ്റി. ഇത് തീ പടരാതിരിക്കാന്‍ സഹായിച്ചു.

വര്‍ക്ക് ഷോപ്പില്‍ അഞ്ച് വാഹനങ്ങള്‍ വേറെയും ഉണ്ടായിരുന്നു.