Connect with us

Eranakulam

സ്‌കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി; റോഡില്‍ വീണ് വീട്ടമ്മ മരിച്ചു

ആലപ്പുഴ നൂറനാട് പടനിലം സ്വദേശി ചന്ദ്രിക (52) ആണ് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ | ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ടിപ്പറില്‍ കുരുങ്ങി റോഡില്‍ വീണ് വീട്ടമ്മ മരിച്ചു. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക (52) ആണ് മരിച്ചത്.

പൈപ്പ് ലൈനിന് എടുത്ത കുഴിയില്‍ വീഴാതിരിക്കാനായി സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ അതേ ദിശയില്‍ വരികയായിരുന്ന ടിപ്പറില്‍ കുരുങ്ങി വീഴുകയായിരുന്നു. കെ പി റോഡില്‍ കരിമുളയ്ക്കല്‍ ജംഗ്ഷനില്‍ വൈകിട്ട് ആറോടെയായിരുന്നു അപകടം.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

 

Latest