Connect with us

കര്‍ണാടകയിലെ അങ്കോളയില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിക്കൊപ്പം മണ്ണിനടിയിലായ കോഴിക്കോട് സ്വദേശി അര്‍ജുനിന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. നേവി, എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ബെംഗളൂരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് അര്‍ജുന്‍ ഉള്ള ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.

ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങിയതായാണ് വിവരം. പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. 400 മീറ്റര്‍ ഉയരത്തിലുള്ള ചെളി നീക്കം ചെയ്തിട്ടുണ്ട്. ജിപിഎസ് ലൊക്കേഷന്‍ കാണിക്കുന്ന സ്ഥലത്തെ മധ്യഭാഗത്താണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. ലോറിക്ക് മുകളിലായി 50 മീറ്ററിലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ് പി. നാരായണ പറഞ്ഞു.