Kerala
ഷിരൂരില്‍ അര്‍ജുനായി തിരച്ചില്‍ ഇന്നും തുടരും; മഴ മുന്നറിയിപ്പില്‍ ആശങ്ക
ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചില്‍
ബെംഗളുരു | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള മൂന്നാം ഘട്ട തിരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരും. ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചില്‍. ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും അര്‍ജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല.
അതേ സമയം ഉത്തര കന്നഡ ജില്ലയില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇത് തിരച്ചിലിനെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഇന്നലെ നത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ലായിരുന്നു. വിശദമായ തിരച്ചില്‍ നടത്തിയാല്‍ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു.
ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയ നാല് സ്പോട്ടുകളാണ് റിട്ട മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നല്‍കിയത്. ഇതില്‍ കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയുള്ള സിപി4ല്‍ കൂടുതല്‍ ലോഹസാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തല്‍.