Connect with us

Kerala

അര്‍ജുനായുള്ള തിരച്ചില്‍ തുടരണം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ജുന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ കണ്ടിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ജുന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ കണ്ടിരുന്നു. അര്‍ജുന്റെ കാര്യത്തില്‍ ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു .ഇതിന് പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി  പിണറായി വിജയന്‍ കത്ത് അയച്ചത്.

ഇന്ന് അര്‍ജുനായുള്ള തിരച്ചില്‍ ആരംഭിക്കുമെന്ന് നേരത്തെ  കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നു.എന്നാല്‍ ഗംഗാവലിയിലെ അടിയൊഴുക്ക് കുറയാത്തതിനെ തുടര്‍ന്ന് ഇന്ന് തിരച്ചില്‍ നടത്താന്‍ കഴിയാതെ വന്നു.തിരച്ചിലിനായി എത്തിയ ഈശ്വര്‍ മല്‍പെയും സംഘവും ഇതേ തുടര്‍ന്ന് മടങ്ങുകയായിരുന്നു

Latest