Connect with us

National

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

തിരച്ചില്‍ പുനരാരംഭിക്കാന്‍ കാര്‍വാറില്‍ ജില്ല കലക്ടറും ജില്ല പോലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

Published

|

Last Updated

അങ്കോല | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും.നാവികസേനയുടെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍ നടത്തുക.രാവിലെ 9 മണിക്ക് തിരച്ചില്‍ ആരംഭിക്കും. ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞിതെ തുടര്‍ന്നാണ് വീണ്ടും പരിശോധന തുടങ്ങുന്നത്. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും. നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധന.

തിരച്ചില്‍ പുനരാരംഭിക്കാന്‍ കാര്‍വാറില്‍ ജില്ല കലക്ടറും ജില്ല പോലീസ് മേധാവിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.

അര്‍ജുനെ കണ്ടെത്താനായി പതിനഞ്ച് ദിവസത്തോളം നടത്തിയ തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് തിരച്ചില്‍ ഇന്ന് വീണ്ടും പുനരാരംഭിക്കുന്നത്.

തിരച്ചില്‍ അനിശ്ചിതമായി വൈകുന്നതിനെതിരെ അര്‍ജുന്റെ കുടുംബം രംഗത്തെത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പറഞ്ഞിരുന്നു.

 

Latest