Connect with us

kidnapping

ഷാഫിയെ തേടിയുള്ള അന്വേഷണം കാസര്‍ക്കോട്ടേക്ക്

ഷാഫിയെ തടവില്‍ പാര്‍പ്പിച്ചുകൊണ്ടു പുറത്തുവിട്ട വീഡിയോ അടിസ്ഥാനമാക്കിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്

Published

|

Last Updated

കോഴിക്കോട് | താമരശ്ശേരിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയ പ്രവാസി ഷാഫിയെ തേടിയുള്ള അന്വേഷണം കാസര്‍ക്കോട്ടേക്ക്.
ഷാഫിയെ തടവില്‍ പാര്‍പ്പിച്ചുകൊണ്ടു പുറത്തുവിട്ട വീഡിയോ അടിസ്ഥാനമാക്കിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
എവിടെ നിന്നാണെന്നോ ആരാണ് തട്ടിക്കൊണ്ട് പോയതെന്നോ വെളിപ്പെടുത്താത്ത 50 സെക്കന്റ് വീഡിയോ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവര്‍ത്തികുന്ന സ്വര്‍ണക്കടത്ത് – കുഴല്‍പ്പണ സംഘങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. മുക്കം പൊലീസിന്റെ ഒരു സംഘം മഞ്ചേശ്വത്ത് തുടരുകയാണ്.
ഷാഫിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കാസര്‍കോട്ടുനിന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിന് പുറകിലെ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

കാര്‍ വാടകക്ക് എടുത്തു നല്‍കിയ കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിയെ ചോദ്യം ചെയ്തിരുന്നു. ഇയാളെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. കാറും താമരശ്ശേരിയിലെത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നാണ് പോലിസ് കരുതുന്നത്.