Connect with us

Kerala

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.

Published

|

Last Updated

കണ്ണൂര്‍ | ഇരിട്ടിക്കടുത്ത് പടിയൂര്‍ പൂവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം. ഇരിക്കൂര്‍ കല്യാട് സിബ്ഗ കോളജിലെ വിദ്യാര്‍ഥിനികളായ സൂര്യ, ശഹര്‍ബാന എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.

വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഇരുവരും. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലേക്ക് പോയി.അവിടെവച്ച് മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു. ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴസ് സംഘവും നാട്ടുകാരും ഇന്നലെ മുതല്‍ പ്രദേശത്ത് പരിശോധന നടത്തുകയാണ്.

സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനികളാണ് ഇരുവരും.

---- facebook comment plugin here -----

Latest