missing
കണ്ണവംവനത്തില്‍ കാണാതായ യുവാവിനായി രാത്രി വൈകിയും തിരച്ചില്‍ തുടരുന്നു
യുവാവിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എട്ട് കിലോമീറ്ററോളം ഉള്‍വനത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്

കോഴിക്കോട് | നാദാപുരം കണ്ണവം വനത്തിലേക്ക് ഓടിക്കയറിയ യുവാവിനെ കാണാതായി. കണ്ണവം വനത്തിലെ പറക്കാട് ഭാഗത്ത് വെച്ച് പത്തൊമ്പതുകാരനെയാണ് കാണാതായത്. വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ബാബുവിന്റെ മകന്‍ അര്‍ജുന്‍ ബാബുവിനെയാണ് കാണാതായത്.
രാവിലെ മാടാഞ്ചേരിയോട് ചേര്‍ന്ന കണ്ണവം വനത്തിലെ പറക്കാട് ഭാഗത്തേക്ക് അര്‍ജുന്‍ ഓടിപ്പോവുകയായിരുന്നു. പിന്നാലെ ബന്ധുക്കല്‍ തേടിപ്പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. യുവാവിനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എട്ട് കിലോമീറ്ററോളം ഉള്‍വനത്തില്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
---- facebook comment plugin here -----