Connect with us

Kerala

ചെറായി ബീച്ചില്‍ കാണാതായ രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും

ഉത്തര്‍പ്രദേശ് സ്വദേശികളായ വാഹിദ്, സെഹ്ബാന്‍ എന്നിവരെയാണ് കാണാതായത്.

Published

|

Last Updated

കൊച്ചി| ചെറായി ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ചെറായി ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ 11 അംഗ സംഘത്തിലെ രണ്ട് പേരെയാണ് തിരയില്‍ പെട്ട് കാണാതായത്. ഉത്തര്‍പ്രദേശ് സ്വദേശികളായ വാഹിദ്, സെഹ്ബാന്‍ എന്നിവരെയാണ് കാണാതായത്. സെഹ്ബാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ്.

വ്യത്യസ്ത സംഘങ്ങളിലായാണ് യുവാക്കള്‍ ചെറായി ബീച്ചിലെത്തിയത്. സെഹ്ബാന്‍ ഉള്‍പ്പെടുന്ന സംഘം ബീച്ചില്‍ കുളിക്കാനിറങ്ങി. ഇവരില്‍ നാല് പേര്‍ തിരയില്‍പ്പെട്ടെങ്കിലും കോസ്റ്റ്ഗാര്‍ഡും ഫയര്‍ഫോഴ്സും മൂന്ന് പേരെ രക്ഷപ്പെടുത്തി.

ഇടപ്പള്ളിയില്‍ നിന്നുള്ള ആറംഗ സംഘത്തോടൊപ്പമാണ് വാഹിദ് എത്തിയത്. കുളിക്കുന്നതിനിടെ വാഹിദ് തിരയില്‍പ്പെടുകയായിരുന്നു. തിരയില്‍പ്പെട്ട വാഹിദിനും സെഹ്ബാനുമായി കോസ്റ്റ്ഗാര്‍ഡും ഫയര്‍ഫോഴ്സും രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെളിച്ചം ഇല്ലാത്തതിനാല്‍ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

 

 

 

 

 

Latest