Connect with us

Kerala

പള്ളിയോടം മറിഞ്ഞ് കാണാതായ ആള്‍ക്കായി തിരച്ചില്‍ പുനരാരംഭിച്ചു

ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നാവിക സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നത്.

Published

|

Last Updated

ആലപ്പുഴ |  ചെന്നിത്തലയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു. ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നാവിക സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നത്. അപകടത്തില്‍പ്പെട്ട രണ്ടു പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നെങ്കിലും രാകേഷിനെ കണ്ടെത്താനായിരുന്നില്ല.

ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് പ്രതിസന്ധിയാകുന്നത്. പള്ളിയോടം മറിഞ്ഞ സ്ഥലത്തുനിന്ന് ദൂരെ മാറിയാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. അപകടം സംബന്ധിച്ച് ജില്ലാ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.