Connect with us

Kerala

കേരളത്തിനുള്ള രണ്ടാമത്തെ ട്രെയിന്‍ ഞായറാഴ്ച ഓടിത്തുടങ്ങും; സമയക്രമമായി

തിരുവനന്തപുരം കാസര്‍കോട് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍കോട് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് . തിരുവനന്തപുരം കാസര്‍കോട് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍കോട് തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.

24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. 26 മുതലാണ് ബുക്കിങ് തുടങ്ങുക. ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്തുവന്നിട്ടുണ്ട്.

കാസര്‍കോട്(7), കണ്ണൂര്‍(08.03), കോഴിക്കോട്(09.03), ഷൊര്‍ണൂര്‍(10.03), തൃശൂര്‍(10.38), എറണാകുളം സൗത്ത്(11.45), ആലപ്പുഴ(12.38), കൊല്ലം(13.55), തിരുവനന്തപുരം(15.05) എന്നിങ്ങനെയാണ് ആലപ്പുഴ വഴി പ്രതീക്ഷിക്കുന്ന സ്റ്റോപ്പുകളും ട്രെയിന്‍ എത്തുന്ന സമയക്രമവും. സ്റ്റേഷന്‍, സമയം എന്നിവയില്‍ നേരിയ മാറ്റത്തിനു സാധ്യതയുണ്ട്.

 

Latest