Uae
രണ്ടാമത് ഉംറ & സിയാറ ഫോറം ഏപ്രിൽ 14 മുതൽ 16 വരെ മദീനയിൽ നടക്കും
ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കൽ” എന്ന വിഷയത്തിൽ പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമുമായി സഹകരിച്ചാണ് മൂന്ന് ദിവസത്തെ ഫോറം

മദീന| ഹജ്ജ്, ഉംറ മന്ത്രാലയം, ഗസ്റ്റ്‌സ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാമുമായി സഹകരിച്ച് ‘തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും അനുഭവം സമ്പന്നമാക്കല്‍ ‘ ‘ഉംറ & സിയാറ ഫോറം’എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാം പതിപ്പ് 2025 ഏപ്രില്‍ 14 മുതല്‍ 16 വരെ പ്രവാചക നഗരിയായ മദീനയിലെ കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും.
പുണ്യഭൂമിയിലെത്തുന്ന തീര്‍ത്ഥാടകരുടെ വരവ് മുതല്‍ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും തീര്‍ത്ഥാടകര്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതും ഫോറം ചര്‍ച്ച ചെയ്യും.വര്‍ക്ക്‌ഷോപ്പുകള്‍, ചര്‍ച്ചകള്‍, പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും ഉയര്‍ത്തിക്കാട്ടുന്ന സംവേദനാത്മക പ്രദര്‍ശനം, നെറ്റ്വര്‍ക്കിംഗിനും സഹകരണത്തിനും അവസരങ്ങള്‍ നല്‍കല്‍ തുടങ്ങിയ പരിപാടികളും ഉണ്ടാകും.ഇത് നിലവിലുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തെയും സുസ്ഥിര നിക്ഷേപ ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുമെന്ന്ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
100-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ,വ്യവസായ പ്രൊഫഷണലുകള്‍, ലാഭേച്ഛയില്ലാത്ത സംഘടനകള്‍, മാധ്യമ പ്രതിനിധികള്‍, സഹകരണവും നിക്ഷേപ അവസരങ്ങളും പര്യവേക്ഷണം ചെയ്യാന്‍ താല്‍പ്പര്യമുള്ള അന്താരാഷ്ട്ര വിദഗ്ധര്‍ എന്നിവരുള്‍പ്പെടെ 25,000-ത്തിലധികം പേരാണ് ഫോറത്തില്‍ പങ്കെടുക്കുക.