Kerala
സംസ്ഥാനത്ത് രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഇന്ന് മുതല്‍ സര്‍വീസ് തുടങ്ങും; സമയക്രമം അറിയാം
തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ട്രെയിനിന്റെ മുഴുവന്‍ സീറ്റുകളിലേക്കും റിസര്‍വേഷന്‍ നടന്നതായി റെയില്‍വേ അറിയിച്ചു
തിരുവനന്തപുരം | സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ ആലപ്പുഴ വഴിയാണ് സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ട്രെയിനിന്റെ മുഴുവന്‍ സീറ്റുകളിലേക്കും റിസര്‍വേഷന്‍ നടന്നതായി റെയില്‍വേ അറിയിച്ചു.എട്ട് കോച്ചാണ് ട്രെയിനുള്ളത്.
ബുധനാഴ്ച മുതല്‍ ഇരുഭാഗത്തേക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തും. രാവിലെ ഏഴിന് കാസര്‍കോടു നിന്ന് – തിരുവനന്തപുരം വന്ദേഭാരത് പുറപ്പെടും. കാസര്‍കോട് വന്ദേഭാരത് തിങ്കളാഴ്ചകളിലും തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് ചൊവ്വാഴ്ചകളിലും സര്‍വീസ് നടത്തില്ല.തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് 1515 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2800 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 54 സീറ്റും എസിചെയര്‍ കാറുകളിലായി 476 സീറ്റുമാണുള്ളത്. എട്ട് മണിക്കൂറിലധികം സമയം ഇരുഭാഗത്തേക്കും എടുക്കും.
വന്ദേഭാരത് സ്റ്റേഷനില്‍ എത്തുന്നതും പുറപ്പെടുന്നതുമായ സമയം:
തിരുവനന്തപുരം സെന്‍ട്രല്‍: വൈകിട്ട് 4.05, കൊല്ലം: 4.53/4.55, ആലപ്പുഴ: 5.55/5.57, എറണാകുളം ജങ്ഷന്‍: 6.35/6.38, തൃശൂര്‍: 7.40/7.42, ഷൊര്‍ണൂര്‍ ജങ്ഷന്‍: 8.15/8.17,തിരൂര്‍: 8.52/8.54, കോഴിക്കോട്: 9.23/9.25, കണ്ണൂര്‍: 10.24/10.26, കാസര്‍കോട്: രാത്രി11.58.
കാസര്‍കോട്-തിരുവനനന്തപുരം സെന്‍ട്രല്‍ ട്രെയിന്‍: കാസര്‍കോട്: രാവിലെ 7, കണ്ണൂര്‍: 7.55/7.57, കോഴിക്കോട്: 8.57/8.59, തിരൂര്‍: 9.22/9.24, ഷൊര്‍ണൂര്‍ ജങ്ഷന്‍: 9.58/10, തൃശൂര്‍: 10.38/10.40, എറണാകുളം ജങ്ഷന്‍: 11.45/11.48, ആലപ്പുഴ:12.32/12.34, കൊല്ലം: 1.40/1.42, തിരുവനന്തപുരം സെന്‍ട്രല്‍: പകല്‍ 3.05