Connect with us

National

രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിച്ചില്ല; മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം

മകനെന്ന പരിഗണന പോലുമില്ലാതെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കോടതി

Published

|

Last Updated

മുംബൈ |  രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിക്കാന്‍ വിസമ്മതിച്ച മകനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ച് കോടതി.

മുംബൈയിലെ ദോഗ്രി സ്വദേശിയായ സലിം ഷെയ്ഖ്(49) മകനായ ഇമ്രാന്‍ ഷെയ്ഖിനെ കൊലപ്പെടുത്തിയ കേസിലാണ് മുംബൈയിലെ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 2018 ഓഗസ്റ്റ് 24നായിരുന്നു കേസിന് ആസ്പദമായ സംഭവം. സലിമിന്റെ ആദ്യ ഭാര്യയും ഇമ്രാന്റെ അമ്മയുമായ പര്‍വീണ്‍ ഷെയ്ഖാണ് പോലീസില്‍ പരാതി നല്‍കിയത്. മകനും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പോലീസ് സ്റ്റേഷനില്‍ ഇവര്‍ സഹായം തേടി എത്തിയിരുന്നു. എന്നാല്‍ പൊലീസ് ഇവരുടെ വീട്ടില്‍ എത്തിയപ്പോഴേയ്ക്കും ഇമ്രാന്‍ കൊല്ലപ്പെട്ടിരുന്നു.

മദ്യപിച്ച് വന്ന മകന്‍ വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞതായും ഭര്‍ത്താവും മകനും തമ്മില്‍ വാക്കേറ്റമുണ്ടായെന്നും യുവാവിന്റെ അമ്മ ക്രോസ് വിസ്താരത്തിനിടയില്‍ വിശദമാക്കിയിരുന്നു. മകനെന്ന പരിഗണന പോലുമില്ലാതെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കോടതി പറഞ്ഞു

Latest