Kerala
ഷാന്‍ വധം; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി സ്വീകരിച്ച് കോടതി
കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ കോടതി ഈ മാസം 26ന് വിധി പറയും.
ആലപ്പുഴ | ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജി ഫയലില്‍ സ്വീകരിച്ച് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി.
അതേസമയം, കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ കോടതി ഈ മാസം 26ന് വിധി പറയും.
2021 ഡിസംബര്‍ 18ന് രാത്രിയാണ്, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍നെ കൊല്ലപ്പെടുത്തിയത്. 11 ബി ജെ പി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
---- facebook comment plugin here -----