Connect with us

Kerala

വീടിന്റെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിച്ചു

നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കുന്നിമല ഫയറിങ് ബട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഫയറിങ് പരിശീലനത്തിനിടെയാണ് സംഭവം.

Published

|

Last Updated

തിരുവനന്തപുരം | പോലീസ് ഉദ്യോഗസ്ഥരുടെ ഫയറിങ് പരിശീലനത്തിനിടെ വീടിന്റെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിച്ചു.  മലയിന്‍കീഴ് വിളവൂര്‍ക്കലിലാണ് സംഭവം. മലയിന്‍കീഴ് സ്വദേശികളായ കുടുംബം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് വെടിയുണ്ട പതിച്ചത്.

നേമം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുക്കുന്നിമല ഫയറിങ് ബട്ടില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഫയറിങ് പരിശീലനത്തിനിടെയാണ് വെടിയുണ്ട വീടിനകത്ത് പതിച്ചത്. സംഭവ സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.

ആശുപത്രിയില്‍ പോയിരുന്ന കുടുംബം ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് ഹാളിലെ സോഫയില്‍ വെടിയുണ്ട കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

പോലീസ് എത്തി പ്രാഥമികാന്വേഷണം നടത്തി. വെടിയുണ്ട ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. എ കെ 47 പോലുള്ള തോക്കില്‍ ഉപയോഗിക്കുന്ന ബുള്ളറ്റാണിതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുമ്പും സമീപ വീടുകളില്‍ ഇത്തരത്തില്‍ വെടിയുണ്ടകള്‍ പതിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

 

 

.

Latest