Connect with us

Kerala

ജ്വല്ലറി അടക്കുന്നതിനിടെ ഷോപ്പില്‍ അതിക്രമിച്ചുകയറി മോഷണം

സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

തൃശൂര്‍ | ജ്വല്ലറി അടക്കുന്നതിനിടെ ഷോപ്പില്‍ അതിക്രമിച്ചുകയറി മോഷ്ടാവ് കവര്‍ച്ച നടത്തി. തൃശൂരിലെ പഴയന്നൂരിലാണ് സംഭവം.ഹെല്‍മറ്റ് ധരിച്ചെത്തിയാണ് മോഷ്ടാവ് സ്വര്‍ണം കവര്‍ന്നത്. ഒരു പവന്റെ രണ്ട് ആഭരണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

ജ്വല്ലറി ജീവനക്കാര്‍ ഷോപ്പ് അടയ്ക്കുന്നതിനിടെ മോഷ്ടാവ് ജ്വല്ലറിക്കുള്ളിലേക്ക് അതിക്രമിച്ച് കടന്ന് കവര്‍ച്ച നടത്തി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ജീവനക്കാര്‍ ബഹളം വെച്ച് മോഷ്ടാക്കളുടെ പിറകില്‍ ഓടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

ഹെല്‍മറ്റ് ധരിച്ചെത്തിയ  പ്രതി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പഴയന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Latest