Connect with us

DAM OPEN

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി

Published

|

Last Updated

തിരുവനന്തപുരം | കനത്ത മഴയെത്തുടര്‍ന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഓരോ ഷട്ടറും 60 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.

നേരത്തെ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ പത്ത് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. ആദ്യമായാണ് ഒരു മാസത്തിനിടെ മൂന്ന് തവണ മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വന്നത്.

സംസ്ഥാനത്ത് മൂന്ന് ദിവസംകൂടി കനത്ത മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടുണ്ട്.

 

Latest