packaged drinking water
ജനുവരിയോടെ കുപ്പിവെള്ളം നിരോധിക്കാന്‍ ഒരുങ്ങി സിക്കിം സര്‍ക്കാര്‍
പകരം പരിസ്ഥിതി സൗഹൃദമായ കുടിവെള്ള സമ്പരണികള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും അറിയിച്ചു
ഗാങ്‌ടോക്ക് | ജനുവരി ഒന്ന് മുതല്‍ സിക്കിമില്‍ കുപ്പിവെള്ള നിരോധനം. ശനിയാഴ്ച നടത്തിയ ഗാന്ധി ജയന്തി സന്ദേശത്തിലാണ് മുഖ്യമന്ത്രി പി എസ് തമാങ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ശുദ്ധ ജല സമൃദ്ധമായ സംസ്ഥാനമാണ് സിക്കിമെന്നും അതിനാല്‍ കുപ്പിവെള്ളത്തിന്റെ ആവശ്യമില്ലെന്നും പകരം പരിസ്ഥിതി സൗഹൃദമായ കുടിവെള്ള സമ്പരണികള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിസിനസ് സ്ഥാപനങ്ങളിലെ മിനറല്‍ വാട്ടര്‍ ബോട്ടലുകള്‍ക്ക് ഇപ്പോഴുള്ള സ്‌റ്റോക്ക് തീര്‍ക്കാന്‍ മൂന്ന് മാസം സമയം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കുപ്പിവെള്ളം നിരോധിക്കുക വഴി വലിയൊരു അളവ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നേരത്തേ തന്നെ കുപ്പിവെള്ള വില്‍പ്പന സിക്കിമില്‍ നിരോധിച്ചിരുന്നു.