Connect with us

Kerala

സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം; ഗവര്‍ണര്‍ റെയില്‍വേ മന്ത്രിക്കയച്ച കത്ത് പുറത്ത്

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16ന് അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറില്‍ അന്നത്തെ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്ത് പുറത്ത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16ന് അയച്ച കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്.

പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബറില്‍ അന്നത്തെ റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സില്‍വര്‍ ലൈന്‍ ഡി പി ആര്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് അനുമതി തേടി 2021 ജൂലൈ 13 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിയേയും റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നുവെന്ന വിവരവും കത്തിലുണ്ട്.