Connect with us

Siraj Campaign

സിറാജ് ക്യാമ്പയിന് ഇന്ന് ആവേശത്തുടക്കം

യൂനിറ്റ് സിറാജ് ടീം ഇന്ന് മുതലാണ് ഗോദയിലിറങ്ങുന്നത്.

Published

|

Last Updated

കോഴിക്കോട് | ഇന്ന് മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന സിറാജ് ക്യാമ്പയിനിന്റെ ആവേശത്തിൽ സജ്ജരായി സുന്നി പ്രാസ്ഥാനിക കുടുംബം. ക്യാമ്പയിനോടനുബന്ധിച്ച് കഴിഞ്ഞ 20 ദിവസത്തെ അണിയറ പ്രവർത്തനങ്ങളുടെ തിരശ്ശീല നീങ്ങുകയാണ് ഇന്ന്. സംസ്ഥാനതലത്തിൽ രൂപവത്കരിച്ച സിറാജ് പ്രമോഷൻ കൗൺസിലിന്റെ ചിട്ടയായ പ്രവർത്തനങ്ങൾ നാട്ടിലേക്കാകെ പരന്നൊഴുകിയതിന്റെ വർത്തമാനങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കേട്ടത്. ജില്ലാ, സോൺ, സർക്കിൾ ഘടകങ്ങളിലെല്ലാം അതത് പ്രമോഷൻ കൗൺസിലുകൾ രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചു.

യൂനിറ്റുകളിൽ രൂപം കൊണ്ട യൂനിറ്റ് സിറാജ് ടീം ഇന്ന് മുതലാണ് ഗോദയിലിറങ്ങുന്നത്. പ്രാസ്ഥാനിക പ്രവർത്തകർക്കൊപ്പം മത- സാമൂഹിക- സാംസ്‌കാരിക- പൊതുമണ്ഡലങ്ങളിലുള്ളവരെയും ഒപ്പം കൂട്ടാൻ യൂനിറ്റ് സിറാജ് ടീം രംഗത്തുണ്ടാകും. ഫീൽഡ് പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികൾ ജില്ലാ തലത്തിൽ വർക്ക്‌ഷോപ്പിലൂടെയാണ് സർക്കിൾ കോ-ഓർഡിനേറ്റർമാർക്ക് വിതരണം പൂർത്തിയാക്കിയത്. അതാത് സർക്കിൾ കോ-ഓർഡിനേറ്റർമാർക്കാണ് യു എസ് ടിയുടെ ഏകോപന ചുമതല.

ഈ മാസം 23നാണ് സിറാജ് ഡേ. വ്യാപകമായ പ്രചാരണവും വരിചേർക്കൽ പൂർത്തീകരണവുമാണ് അന്ന് നടക്കുക. അടുത്ത മാസം 16 ഓടെ ദൗത്യം സമാപിക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തിരുവനന്തപുരത്തും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ മലപ്പുറത്തും വാർഷിക വരിചേർന്ന് സിറാജ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ ഘടകങ്ങളുടെ സംസ്ഥാന കൗൺസിലർമാർ ഇന്ന് തന്നെ അതത് യൂനിറ്റുകളിൽ വരി ചേരും. ജില്ലാ, സോൺ, സർക്കിൾ ഘടകങ്ങളിലെ നേതൃനിര ഘട്ടംഘട്ടമായി സിറാജ് ക്യാമ്പയിനിൽ വരിക്കാരാകും.

---- facebook comment plugin here -----

Latest