Connect with us

From the print

സിറാജ് ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്

കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശം കൂടിയാണ് വരും ദിവസങ്ങൾ

Published

|

Last Updated

കോഴിക്കോട് | ഈ വർഷത്തെ സിറാജ് ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്. നാടും നഗരവും ഇളക്കിമറിച്ച പ്രവർത്തനങ്ങളിൽ അവസാന ദിനങ്ങൾ നിർണായകമാകും. ഒഴിവുദിനമായ ഇന്നലെ സജീവമായ വരിചേർക്കലാണ് നടന്നത്.

കഴിഞ്ഞ ഒന്നര മാസമായി നടക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ കൊട്ടിക്കലാശം കൂടിയാണ് വരും ദിവസങ്ങൾ. അവസാനഘട്ടത്തിൽ മാസാന്ത വരിക്കാരുടെയും വാർഷിക വരിക്കാരുടെയും എണ്ണത്തിലാണ് വൻ വർധനവുണ്ടായത്. സ്‌കൂളുകളിൽ നടപ്പാക്കുന്ന അക്ഷരദീപം, സ്ഥാപനങ്ങൾ – ലൈബ്രറികൾ എന്നിവിടങ്ങളിലെ ഈസി സ്‌കീം, ബിസിനസ്സ് സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന കമ്പയിൻഡ് പാക്കേജ്, മദ്‌റസ സ്‌കീം എന്നിവയിലാണ് ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ വിപുലമായ മുന്നേറ്റമുണ്ടായത്. ക്യാമ്പയിനോടനുബന്ധിച്ച് സമൂഹത്തിന്റെ നാനാതുറകളിലുള്ള നേതാക്കളും സിറാജ് വരിചേരുന്നത് തുടരുകയാണ്.

കോൺഗ്രസ്സ് നേതാവും എം പിയുമായ കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വരിചേർന്നു. സമസ്ത ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുർറഹീം സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്സയ്യിദ് ഒ അബ്ദുന്നാസിർ തങ്ങൾ , ജനറൽ സെക്രട്ടറി എസ് നസീർ ഹാജി , എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി എം എസ് ജുനൈദ് , എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി ജാഫർ കുഞ്ഞു ആശാൻ, കേരള മുസ്‌ലിം ജമാഅത്ത് ആലപ്പുഴ സോൺ ജനറൽ സെക്രട്ടറി ഹാരിസ് മുഹമ്മദ്, സോൺ ഉപാധ്യക്ഷൻ ബഷീർ മുസ്‌ലിയാർ എന്നിവർ സന്നിഹിതരായിരുന്നു.

Latest