Kozhikode
സിറാജുൽ ഹുദാ മീലാദ് സമ്മേളനം പ്രൗഢമായി
സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു
കുറ്റ്യാടി | റബീഅ് കാമ്പയിനിന്റെ ഭാഗമായി സിറാജുൽ ഹുദാ സംഘടിപ്പിച്ച മീലാദ് സമ്മേളനം പ്രൗഢമായി. സയ്യിദ് ത്വാഹാ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി മദ്ഹു റസൂൽ പ്രഭാഷണം നടത്തി.
ഹാമിദ് ഇമ്പിച്ചി കോയ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.വി പി എം ഫൈസി വില്യാപ്പള്ളി, ഇബ്രാഹീം സഖാഫി കുമ്മോളി,മുത്തലിബ് സഖാഫി പാറാട്,അമാനുല്ല ഹാജി തുടങ്ങിയവർ സംസാരിച്ചു.
തുഫൈൽ നൂറാനിയും സംഘവും നശീദ ആലാപനത്തിനും മൗലിദ്,ബുർദ: സദസ്സിന് ശഫീഖ് നിസാമിയും നേതൃത്വം നൽകി.
സിറാജുൽ ഹുദാ 2023 കലണ്ടർ പ്രകാശനം ചെയ്തു.കോൺഫോബ 22 ഡോക്യുമെന്ററി പ്രദർശനം നടന്നു. ടി ടി അബൂബക്കർ ഫൈസി സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----