Connect with us

Editors Pick

ഗസ്സയിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ സഹോദരിമാർ നാല് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെട്ടു

നാലു ദിവസം മുമ്പ് ഇസ്‌റാഈൽ ടാങ്കറുകൾ നടത്തിയ ഷെല്ലാക്രമണത്തിൽ കോഴിവളർത്തൽ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സഹോദരിമാരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

|

Last Updated

ഗസ്സ സിറ്റി | സെൻട്രൽ ഗസ്സയിൽ ഇസ്‌റാഈൽ ആക്രമണത്തിന്റെ തീവ്രത പരമോന്നതിയിലെത്തിച്ച് യുദ്ധം തുടരുകയാണ്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടുള്ള യുദ്ധത്തിൽ അഭയാർത്ഥി ക്യാമ്പുകൾ പോലും സുരക്ഷിത ഇടങ്ങളല്ല. എപ്പോഴും എവിടെയും ബോംബറുകൾ വർഷിക്കാവുന്ന സാഹചര്യം. അതിനിടയിലാണ് ആക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാല് ദിവസത്തിനു ശേഷം രണ്ടു പെൺകുട്ടികൾ ജീവനോടെ രക്ഷപെട്ട സന്തോഷകരമായ കാഴ്ച്ച ലോകം ഒന്നായി വീക്ഷിക്കുന്നത്.

നാലു ദിവസം മുമ്പ് ഇസ്‌റാഈൽ ടാങ്കറുകൾ നടത്തിയ ഷെല്ലാക്രമണത്തിൽ കോഴിവളർത്തൽ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സഹോദരിമാരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വടക്കൻ ഗസ്സയിലെ വീടുകളിൽ നിന്നും പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന ഡസൻ കണക്കിന് മനുഷ്യർ ഗസ്സയുടെ മധ്യ പട്ടണമായ ഡീർ എൽ ബാലയിലെ കോഴിവളർത്തൽ കേന്ദ്രത്തിലാണ് താമസിക്കുന്നത് .

യുദ്ധത്തിന്റെ അനന്തരഫലമായി ദുസ്സകരമായ സാഹചര്യത്തിലൂടെ കടന്നു പോയ മരിയ അബു താൻ നേരിട്ട തിക്തഫലങ്ങൾ വിവരിക്കുന്നതിങ്ങനെ:

“ഞാൻ ഉണർന്നപ്പോൾ കൈകളിൽ ആകെ വേദന അനുഭവപെട്ടു. കൈകൾ നേരെ ഉയർത്താൻ ശ്രമിക്കുന്നതിനിടെ എനിക്ക് മുകളിൽ വലിയൊരു മതിൽ ഞാൻ കണ്ടു. വേദന സഹിക്ക വയ്യാതെ വീണ്ടും ഉറക്കത്തിലേക്ക് മയങ്ങി വീണു. എനിക്ക് ബോധം വരുന്ന സമയങ്ങളില്ലെലാം ഇളയ സഹോദരി ലാന വേദനകൊണ്ട് അലറുന്നതാണ് കണ്ടിരുന്നത്. ലാനയുടെ ഇരു കാലുകളും പെട്ടികളുടെയും കല്ലുകളുടെയും കൂമ്പാരത്തിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു”.

ഭക്ഷണമോ പാനീയങ്ങളോ ഇല്ലാതെ നാല് ദിവസം അവശിഷ്ടങ്ങൾക്കിടയിൽ സഹോദരിമാർ കഴിച്ചുകൂട്ടി. പുറത്തുകടക്കാൻ ഇരുവരും ധാരാളം ശ്രമങ്ങൾ നടത്തിയെങ്കിലും ഇരുവർക്കും മുകളിലായി കല്ലുകൾ കൂടിക്കിടന്നത് രക്ഷപെടാനുള്ള എല്ലാ മാർഗങ്ങളും തടസ്സപെടുത്തുകയായിരുന്നു.

72 മുതിർന്നവരും 62 കുട്ടികളും കോഴിവളർത്തൽ കേന്ദ്രത്തിൽ അഭയം പ്രാപിച്ചിരുന്നെന്നും മരിയ കൂട്ടിച്ചേർത്തു.

Latest