Connect with us

International

മധ്യ യൂറോപ്പിലെ സാഹചര്യം രണ്ടാം ലോകയുദ്ധ കാലത്തേതിന് സമാനം; റഷ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി യുക്രൈന്‍

Published

|

Last Updated

കീവ് | റഷ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി യുക്രൈന്‍. യുദ്ധം തുടങ്ങിവച്ചത് റഷ്യയാണ്. മധ്യ യൂറോപ്പിലെ നിലവിലെ സാഹചര്യം രണ്ടാം ലോകയുദ്ധ കാലത്തേതിന് സമാനമാണ്. റഷ്യ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം നടത്തുന്നു. ലോകരാഷ്ട്രങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.

യുക്രൈന്‍ പിടിച്ചടക്കില്ലെന്ന് റഷ്യ
അതിനിടെ, യുക്രൈന്‍ പിടിച്ചടക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈന്‍ കൈയടക്കാനല്ല ഇപ്പോഴത്തെ യുദ്ധമെന്ന് യു എന്‍ പൊതുസഭയില്‍ റഷ്യന്‍ പ്രതിനിധി പറഞ്ഞു. പ്രചരിക്കുന്നതില്‍ ഏറെയും വ്യാജ വാര്‍ത്തകളാണ്. ഡോണ്‍ബാസിലെ ജനതയെ സംരക്ഷിക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ രാജ്യങ്ങളുടെ റഷ്യാ വിരുദ്ധ നിലപാടിനെ പ്രതിനിധി വിമര്‍ശിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നതായി അദ്ദേഹം ആരോപിച്ചു. അമേരിക്കക്കെതിരെയും വിമര്‍ശനമുണ്ടായി. റഷ്യക്കെതിരായ രാഷ്ട്രമാക്കി യുക്രൈനെ മാറ്റുകയാണ് അമേരിക്കയുടെ ലക്ഷ്യം. നാറ്റോയില്‍ യുക്രൈനെയും അംഗമാക്കാന്‍ നീക്കം നടത്തിയെന്നും പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

 

Latest