Connect with us

Kerala

നിലമ്പൂരിലേത് അസ്വാഭാവിക സാഹചര്യം; അന്‍വറിനെ തള്ളാനും കൊള്ളാനുമില്ല: കെ സുധാകരന്‍

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ നിര്‍ദേശിച്ചത് തള്ളാനും കൊള്ളാനുമില്ലെന്നും സുധാകരന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പിവി അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ നിര്‍ദേശിച്ചത് തള്ളാനും കൊള്ളാനുമില്ലെന്നും സുധാകരന്‍ പറഞ്ഞു. നിലമ്പൂരിലെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ചര്‍ച്ച ചെയ്യും. നിലമ്പൂരിലേത് അസ്വാഭാവികമായ സാഹചര്യമയതിനാല്‍ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണ്. അതുകൊണ്ടു തന്നെ അതനുസരിച്ച് മുന്നോട്ടുപോകുമെന്നും കെ സുധാകരന്‍ പറഞ്ഞു.

വയനാട് ഡിസിസി ട്രഷറര്‍ വജയന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അവരുടെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയെ കെ സുധാകരന്‍ ന്യായീകരിച്ചു. അതുപിന്നെ ഞങ്ങളല്ലേ ഏറ്റെടുക്കേണ്ടതെന്നായിരുന്നു പ്രതികരണം.കേസില്‍ ഐസി ബാലകൃഷ്ണന്‍ അടക്കം വയനാട്ടിലെ നേതാക്കള്‍ ഒളിവില്‍ പോയതിനെയും കെ സുധാകരന്‍ ന്യായീകരിച്ചു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകുന്നത് സ്വാഭാവികം. ജാമ്യം കിട്ടുന്നത് വരെ അയാള്‍ മാറി താമസിച്ചേക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഐസി ബാലകൃഷ്ണന്‍ 15 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം അന്വേഷിക്കാനായി കെപിസിസി ഒരു സമിതിയെ വെച്ചിട്ടുണ്ടെന്നും സമിതി റിപ്പോര്‍ട്ട് ലഭിക്കാതെ ഒന്നും പറയാനാവില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയിയാ ികെ സുധാകരന്‍ പറഞ്ഞു