Connect with us

National

ആറുവയസുകാരന് ഷോക്കേറ്റു; വഴിയരികില്‍ സിപിആര്‍ നല്‍കി ഡോക്ടര്‍

റോഡിലൂടെ നടന്ന് പോകുന്നതിനിടയിലാണ് ഡോക്ടർ കുഞ്ഞിനേയും കയ്യിലെടുത്തുകൊണ്ട് പരിഭ്രാന്തരായി നിൽക്കുന്ന മാതാപിതാക്കളെ കണ്ടത്.

Published

|

Last Updated

ഹൈദരാബാദ് | ഷോക്കേറ്റ് ബോധരഹിതനായ ആറുവയസുകാരന് റോഡില്‍ വെച്ച് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് ഡോക്ടര്‍.ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മെയ് 5ന് നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വൈറലായത്.സമയോജിത ഇടപെടല്‍ നടത്തിയ ഡോക്ടര്‍ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.

വൈദ്യുതാഘാതമേറ്റ് ബോധരഹിതനായ കുട്ടിയുമായി പരിഭ്രാന്തരായി നില്‍ക്കുന്ന മാതാപിതാക്കളെ റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് ഡോക്ടര്‍ കാണുന്നത്. ആറുവയസുകാരനെ കണ്ടയുടനെ കുട്ടിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ ഡോക്ടര്‍ കുട്ടിയെ റോഡില്‍ കിടത്തി സിപിആര്‍ നല്‍കുകയായിരുന്നു.

അഞ്ച് മിനുട്ടോളമാണ് ഡോക്ടര്‍ കുഞ്ഞിന് സിപി ആര്‍ നല്‍കിയത്. കുട്ടി പൂര്‍വസ്ഥിതിയില്‍ ശ്വാസം എടുക്കാന്‍ തുടങ്ങിയതോടെ തൊട്ടുടുത്ത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയില്‍ 24മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയുമായിരുന്നു.

ഡോക്ടറുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് സുധാകര്‍ ഉഡ്മൂല എന്നയാള്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

Latest