Kuwait
അഞ്ചു വര്‍ഷം മുമ്പ് മരിച്ച യുവതിയുടെ അസ്ഥികൂടം കണ്ടെത്തി

കുവൈത്ത് സിറ്റി | കുവൈത്തിലെ സല്‍മീയയില്‍ അഞ്ച് വര്‍ഷം മുമ്പ് മരിച്ച സ്വദേശി യുവതിയുടെ അസ്ഥികൂടം ഇവര്‍ താമസിച്ച അപ്പാര്‍ട്ട്‌മെന്റിലെ ശുചിമുറിയില്‍ കണ്ടെത്തി. 2016 മുതല്‍ യുവതിയെ മാതാവ് ഫ്‌ളാറ്റില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന സഹോദരന്റെ പരാതിയെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരുടെ താമസ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
2016 ല്‍ മകള്‍ മരിച്ചതായും ഭയം കാരണമാണ് അധികൃതരെ വിവരം അറിയിക്കാതിരുന്നതെന്നുമാണ് മാതാവ് പറയുന്നത്. സംഭവത്തെ കുറിച്ച് കുറ്റാന്വേഷണ വിഭാഗം അന്വേഷണം നടത്തിവരികയാണ്.
---- facebook comment plugin here -----