Career Education
സ്‌കില്‍ പഠനത്തിന് പുതിയ വഴി തുറക്കും; മേധാവി സ്‌കില്‍ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ട് ഹില്‍സിനായി
ബി സി എ ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, യു ഐ-യു എക്‌സ് ഡിസൈനിങ്, ഡാറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുക.
ഡി ബി ഐ-ഹില്‍സിനായി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുര്‍റഹ്മാന്‍ ചാലിലും മേധാവി സ്‌കില്‍ യൂണിവേഴ്സിറ്റി പ്രോ ചാന്‍സിലര്‍ കുല്‍ദീപ് ശര്‍മയും ധാരണാപത്രം ഒപ്പിടുന്നു.
നോളജ് സിറ്റി | സിക്കിം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേധാവി സ്‌കില്‍ യൂണിവേഴ്സിറ്റിയുമായി മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി സെന്റര്‍ ഓഫ് എക്സലന്‍സ് സഹകരണ കരാര്‍ ഒപ്പിട്ടു. ബി സി എ ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, യു ഐ-യു എക്‌സ് ഡിസൈനിങ്, ഡാറ്റാ സയന്‍സ് ഉള്‍പ്പെടെയുള്ള വര്‍ക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ് ഈ അധ്യയന വര്‍ഷം ആരംഭിക്കുക.
ഡി ബി ഐ-ഹില്‍സിനായി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുര്‍റഹ്മാന്‍ ചാലിലും മേധാവി സ്‌കില്‍ യൂണിവേഴ്സിറ്റി പ്രോ ചാന്‍സിലര്‍ കുല്‍ദീപ് ശര്‍മയും ചടങ്ങില്‍ വെച്ച് ധാരണാപത്രം ഒപ്പിട്ടു. ഇന്റര്‍നാഷണല്‍ ബിസിനസ് അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. യു കെ മുഹമ്മദ് ശരീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ എച്ച് രാമകൃഷ്ണന്‍, ആശാ തോമസ് ഫെന്‍, തോമസ് ഐസ്‌ക്, വരുണ്‍ കണ്ടോത്ത്, ഡോ. എസ് സജീവ് കുമാര്‍, ഡോ. എ നിസാം റഹ്മാന്‍, മുഹമ്മദലി നൂറാനി, എ കെ അബ്ദുല്‍ ഗഫൂര്‍ പ്രസംഗിച്ചു.