Connect with us

SDPI LEADER MURDER

വെട്ടേറ്റ എസ് ഡി പി ഐ നേതാവ് കൊല്ലപ്പെട്ടു

കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന്‌ എസ് ഡി പി ഐ ആരോപിച്ചു

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയിൽ വെട്ടേറ്റ എസ് ഡി പി ഐ നേതാവ് കൊല്ലപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഷാനെ വെട്ടുകയായിരുന്നു. ഷാൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അക്രമം. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് ആണ് സംഭവം. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചു.

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജംഗ്ഷനിലായിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാന്റെ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാല് പേർ വെട്ടുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടുത്ത വീട്ടിലെ സി സി ടിവി യിൽ പതിഞ്ഞിട്ടുണ്ട്. കൈ കാലുകൾക്കും വയറിനും തലക്കുമാണ് വെട്ടേറ്റത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനിനെ പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Latest