Connect with us

Kuwait

നാട് കടത്തപ്പെട്ട പ്രവാസി വീണ്ടും കുവൈത്തിൽ; അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ

നിരവധി ഉദ്യോഗസ്ഥരുടെ തൊപ്പിതെറിപ്പിച്ച് ഏഷ്യക്കാരൻ

Published

|

Last Updated

കുവൈത്ത് സിറ്റി | വ്യാജ പാസപോർട്ട് ഉപയോഗിച്ച് കുവൈത്തിലേക്ക് കടക്കാനുള്ള പ്രവാസിയുടെ ശ്രമം  വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾക്ക് കളമൊരുക്കി. കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരുടെ തൊപ്പിതെറിപ്പിച്ച നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
തൊഴിൽ വിസയിലെത്തിയ പ്രവാസി വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിൽ പിടിയിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. നിയമ ലംഘനത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് കുവൈത്തിൽ നിന്ന് നാട് കടത്തപ്പെട്ട വ്യക്തിയാണ് ഇയാളെന്നു കണ്ടെത്തിയതോടെ ഇദ്ദേഹത്തെ  പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. നിലവിൽ രാജ്യത്തേക്ക് പ്രവേശന വിലക്കുള്ള ഇയാൾ  എൻട്രി വിസയും സാധുവായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും എങ്ങനെ തരപ്പെടുത്തി എന്നതായിരുന്നു ഉദ്യോഗസ്ഥരെ കുഴക്കി യത്.
ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇയാൾ ട്രാൻസിസ്റ്റ് ഹാളിലേക്ക് ഓടിമറഞ്ഞത്. മിനിറ്റുകൾക്കകം ഇയാൾ പിടിയിലാകുകയും ചെയ്തു. തുടർന്ന് ഇയാളെ വീണ്ടും നാട്ടിലേക്ക് തിരിച്ചയച്ചു. നാട് കടത്തൽ കേന്ദ്രത്തിൽ നിന്ന്  എത്തിയ ആൾ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിടിയിലായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, സ്വന്തം രാജ്യത്ത് നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ  എത്തുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതെന്നും നാടുകടത്തൽ സമയത്തല്ലെന്നും സുരക്ഷാ ഉദ്ദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി. സംഭവത്തിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു കൊണ്ട് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിനു ഉത്തരവായിട്ടുണ്ട് . പ്രതി ഏത് രാജ്യക്കാരനാണെന്ന്  ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഏഷ്യയിൽ നിന്നുള്ള ആളാണെന്ന് വ്യക്തമായിട്ടുണ്ട്.