Connect with us

National

മകന്‍ മറ്റൊരു ജാതിയിലെ പെണ്‍കുട്ടിയെ പ്രണയിച്ചു; മാതാവിനെ പെണ്‍വീട്ടുകാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

കാട്ടിനുള്ളില്‍ കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി

Published

|

Last Updated

ചെന്നൈ |  തമിഴ്നാട്ടിലെ ധര്‍മ്മപുരപിയില്‍ മകന്‍ ഗൗണ്ടര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് മാതാവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. വിവാഹത്തിന് വീട്ടുകാര്‍ എതിരുനിന്നതോടെ ഇരുവരും ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് പതിനാലിനായിരുന്നു സംഭവം

ഇരുവരും ഒളിച്ചോടിയതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യുവാവിന്റെ പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴായിരുന്നു അമ്മക്ക് നേരെ അതിക്രമം അരങ്ങേറിയത്.

ഇവരെ വിവസ്ത്രയാക്കി അപമാനിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാട്ടിനുള്ളില്‍ കൊണ്ടുപോയി മദ്യം നല്‍കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി.പ്രതിഷേധത്തിന് പിന്നാലെ കേസെടുത്ത പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

 

---- facebook comment plugin here -----

Latest